പുന്നയൂർക്കുളം: ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. കോഴിക്കോട് നടന്ന ചടങ്ങിൽ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ, വാർഡ് മെമ്പർമാർ കെ.എച്ച് ആബിദ്, ബുഷറ നൗഷാദ് എന്നിവർ പങ്കെടുത്തു. ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് പഞ്ചായത്ത് പുരസ്കാരം കരസ്ഥമാക്കിയത്.