Friday, September 20, 2024

സമഗ്ര ശിക്ഷാ കേരള ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

കടപ്പുറം: സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ചാവക്കാട് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കടപ്പുറം ജി.വി.എച്ച്.എസ്.എസ്. സ്കൂളിൽ ഏഴാം ക്ലാസിൽ  പഠിക്കുന്ന  നിരഞ്ജൻ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ വീട്ടിലാണ് ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കടപ്പുറം  പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശുഭ ജയൻ ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ  ബോഷി ചാണാശ്ശേരി അധ്യക്ഷത വഹിച്ചു. ബി.ആർ.സി ക്ലസ്റ്റർ കോർഡിനേറ്റർ  ബിജി ചാക്കോ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ അധ്യാപിക ടി.എ റംല, മുംതാസ് എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകരും  ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളും വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് കുട്ടികളും ആഘോഷം വർണാഭമാക്കി.കടപ്പുറം ക്ലസ്റ്റർ കോർഡിനേറ്റർ ഒ. കെ.സൗജ സ്വാഗതവും  സ്പെഷ്യൽ എജ്യൂക്കേറ്റർ കെ. വി.  സരിത നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments