Friday, September 20, 2024

ചാവക്കാട് മണത്തല മുല്ലത്തറ വോൾഗ നഗറിൽ ബൈക്കിന് കുറുകെ നായ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

ചാവക്കാട്: മണത്തല മുല്ലത്തറ വോൾഗ നഗറിൽ ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കോട്ടയം മഞ്ഞൂർ സ്വദേശി ഉഷ ഭവനിൽ ഷാരോണി (28)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments