Friday, September 20, 2024

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വാടാനപ്പള്ളി: തളിക്കുളം അശോക പെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. തളിക്കുളം കൊപ്രക്കളം സ്വദേശി ആലത്തി വീട്ടിൽ അർജുനൻ മകൻ അജയ് (28)ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.30 യോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ തൃപ്രയാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഒളരി മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments