Friday, April 4, 2025

അകലാട് ബദർ പള്ളി വി-വൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർ: അകലാട് ബദർ പള്ളി വി-വൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എ അനസ് (പ്രസിഡണ്ട്), ഷെഫീക്ക് (സെക്രട്ടറി), സിനാൻ, അഫ്നാൻ, ഫാബിൻ (വൈസ് പ്രസിഡന്റുമാർ), ഫാരിസ്, മിസ്വാൻ (ജോയിന്റ് സെക്രട്ടറിമാർ), ഷാഫി കുന്നമ്പത്ത് (ട്രഷറർ), അലി (ക്യാപ്റ്റൻ), റാഫി (വൈസ് ക്യാപ്റ്റൻ), സെലിം കുന്നമ്പത്,  നൗഫൽ പൂവ്വാങ്കര, എം.എൽ ശാക്കിർ, ഫാറൂഖ് കുന്നമ്പത്, മുജീബ് പട്ടേൽ (രക്ഷാധികാരികൾ). ഡിസംബർ 30ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ആദരണീയം പരിപാടിയും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജനുവരിയിൽ കെ.എം ഹനീഫ സ്മാരക ട്രോഫിക് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments