Saturday, September 28, 2024

ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനിശ്ചയിക്കണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി

ചാവക്കാട്: ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനിശ്ചയിക്കണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രണ്ടാഴ്ചത്തെ കാലയളവു മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ അനുവദിച്ചിട്ടുള്ളത്. ഹജ്ജിന് അപേക്ഷിക്കാൻ 2025 ജനുവരി 31 വരെ കാലാവധിയുള്ള പാസ്‌പോർട്ട് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധിപേർ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
പുതിയ പാസ്‌പോർട്ട് ലഭിച്ച ശേഷമേ ഇവർക്ക് അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 20 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എസ്.എ ബഷീർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് നിസാമുദ്ദീൻ, ജില്ലാ സെക്രട്ടറി എം.പി ബഷീർ, എ.കെ. അബ്ദുറഹിമാൻ, ഗുലാം മുഹമ്മദ്, പി.എ. നസീർ, അംജദ് കാട്ടകത്ത്, നൗഷാദ് തെക്കുംപുറം, അബ്ദുൽ ഖാദർ, എ.വി. മുഹമ്മദ് അഷ്‌റഫ്, ഹാരീസ് കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments