ഗുരുവായൂർ: മദ്യത്തില്‍ വിഷം ചേര്‍ത്ത് കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാപ്പുറം ചുള്ളിപ്പറമ്പില്‍ പ്രഭാകര (70)നാണ് മരിച്ചത്. കഴിഞ്ഞ 16ന് രാത്രി ഏഴരയോടെയാണ് വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.