ചാവക്കാട്: കേരള ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടിയിലും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയിലും പ്രതിഷേധിച്ച് പി.ഡി.പി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പി.ഡി.പി ജില്ലാ ജോയിന്റ് സെക്രട്ടറി ഹുസൈൻ അകലാട് ഉദ്ഘാടനം ചെയ്തു. മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് പാലക്കൽ സ്വാഗതം പറഞ്ഞു. മുജീബ് പടിഞ്ഞാറപുറത്ത്, വി.എച്ച് കരീം, ഷൗക്കു മാലിക്, എം.എം സാർജീസ്, ഹരിദാസ് ചാവക്കാട്, ആർ അലി, കബീർ പുന്ന, റസാക്ക് തൊട്ടാപ്പ്, നൗഷാദ് എന്നിവർ സംസാരിച്ചു.