Friday, September 20, 2024

കുന്നംകുളം ആസ്ഥാനമായി പുതിയ മാധ്യമ പ്രവർത്തക കൂട്ടായ്മ‌ പ്രവർത്തനം ആരംഭിക്കുന്നു; പ്രഥമ യോഗം ഡിസംബർ 26 ന്

കുന്നംകുളം: കുന്നംകുളം ആസ്ഥാനമായി പുതിയ മാധ്യമ പ്രവർത്തക കൂട്ടായ്മ‌ പ്രവർത്തനം ആരംഭിക്കുന്നു. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്, പാവറട്ടി, വടക്കേക്കാട്, എരുമപ്പെട്ടി മേഖലകളിൽ പ്രവർത്തിക്കുന്ന പത്ര ലേഖകർ, പ്രസ്സ് ഫോട്ടോഗ്രാഫർമാർ, ഓൺലൈൻ മാധ്യമ പ്രവർത്തകർ, സാറ്റലൈറ്റ് വീഡിയോ സ്ട്രിംങർമ്മാർ, പ്രാദേശിക ചാനൽ വീഡിയോ ഗ്രാഫർമാർ തുടങ്ങി അച്ചടി – ദൃശ്യ മാധ്യമ രംഗത്തെ മുഴുവൻ പ്രവർത്തകരെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് പുതിയ മാധ്യമ പ്രവർത്തക കൂട്ടായ്മ‌ രൂപീകരിക്കുന്നത്. കുന്നംകുളം പ്രസ്സ് ക്ലബ്ബ് എന്ന പേരിൽ ആരംഭിക്കുന്ന കൂട്ടായ്മയുടെ പ്രഥമ യോഗം ഡിസംബർ 26ന് കുന്നംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 6282694008 , 9846935935 , 9544751488 നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments