Friday, September 20, 2024

തിരുവത്ര പുത്തൻകടപ്പുറത്തുണ്ടായ അപകടത്തിന് പിന്നാലെ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്തുണ്ടായ അപകടത്തിന് പിന്നാലെ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം. മന്ദലാംകുന്ന് കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ 11.40 ഓടെ തിരുവത്ര പുത്തൻ കടപ്പുറം പടിഞ്ഞാറേ പള്ളിക്കടുത്ത് വെച്ചാണ് സംഭവം. ചേറ്റുവയിൽ നിന്നും മൽസ്യം വാങ്ങി വരികയായിരുന്നു സക്കറിയ. റോഡരുകിൽ ബൈക്ക് നിർത്തിയിരിക്കെ പുറകിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. തുടർന്ന് സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് സക്കറിയയെ മർദ്ദിക്കുകയായിരുന്നുവെന്നത്രേ. കൈകൊണ്ടുള്ള മർദ്ദനത്തിൽ സക്കറിയക്ക് മുഖത്ത് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ആദ്യം ചാവക്കാട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments