Monday, August 18, 2025

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; വെങ്കിടങ്ങ് സ്വദേശി ഒമാനിൽ മരിച്ചു

മുഹമ്മദ് യാസീൻ ഒരുമനയൂർ

മസ്കറ്റ്: ക്രിക്കറ്റ് കളിക്കിടെ വെങ്കിടങ്ങ് സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വാഴപ്പിലാത്ത് മാധവൻ മകൻ ദനേശ് (37) ആണ് മരിച്ചത്. മസ്‌കറ്റിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം തോന്നുകയായിരുന്നു. ഉടനെ തന്നെ മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദനേശ് നിസ്‌വയിലെ സ്വകാര്യ റെഡി മിക്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്ക്കരിക്കും

മാതാവ്: ഗിരിജ 

ഭാര്യ: അക്ഷയ

മകൻ: ആദിശ് മാധവ്

സഹോദരങ്ങൾ: ദിവ്യ, ധന്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments