തൃശൂർ: അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് മരിച്ചത്. മകന് സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബവഴക്കിനിടെ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്മയെ വെട്ടിയ വിവരം സന്തോഷ് തന്നെയാണ് പോലീസിനെ അറിയിച്ചത്.
വീഡിയോ വാർത്ത
പേരാമംഗലം പോലീസ് എത്തിയാണ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡിക്കൽ കോളേജില്‍ എത്തിച്ചത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചന്ദ്രമതി മരിച്ചു. വെട്ടുകത്തികൊണ്ടാണ് വെട്ടിയത്. തലക്കും താടിക്കുമാണ് വെട്ടേറ്റത്.
സന്തോഷിനെ അവിടെ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.