Friday, September 20, 2024

തനിച്ചുതാമസിക്കുന്ന വയോധികയുടെ വായിൽ തുണി കുത്തിത്തിരുകി മാല കവർന്ന സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി

പാവറട്ടി: തനിച്ചുതാമസിക്കുന്ന വയോധികയുടെ വായിൽ തുണി കുത്തിത്തിരുകി മാല പൊട്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തിരുനെല്ലൂർ കിഴക്കേകരയിൽ താഹ മസ്ജിദിനുസമീപം നാലകത്ത് കുഞ്ഞുമോളുടെ (87) രണ്ടരപ്പവന്റെ മാലയാണ് കഴിഞ്ഞദിവസം മോഷ്ടാവ് കവർന്നത്. സമീപത്തെ നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷ്ടാവ് റോഡ് വഴി വരാതെ വീടിന്റെ പിന്നിലെ പറമ്പുവഴിയോ പാടം വഴിയോ വന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. തനിച്ചായതിനാൽ സമീപത്തെ വീട്ടിലാണ് കുഞ്ഞുമോൾ ഉറങ്ങാറുള്ളത്. അവിടേക്ക് പോകാനായി വാതിൽ പൂട്ടിയിറങ്ങിയ ഇവർ വീടിനുള്ളിൽ മറന്നുവെച്ച സാധനം എടുക്കാൻ തിരിച്ച് അകത്തുകയറി ലൈറ്റിട്ടതോടെ പിന്നാലെ കയറി വന്നയാൾ കഴുത്തിൽ കൈയമർത്തി വായിൽ തുണിതിരുകി മാല പൊട്ടിക്കുകയായിരുന്നു.
കാതിലെ കമ്മൽ പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ കൈതട്ടി മാറ്റി എതിർത്തതോടെ ഇയാൾ ഓടിപ്പോകുകയായിരുന്നു. പിടിവലിക്കിടെ കുഞ്ഞുമോളുടെ പല്ലിനും കഴുത്തിനും പരിക്കേറ്റിരുന്നു. കറുത്ത, ഉയരമുള്ള ആളാണ് മോഷ്ടാവെന്നും ഷോൾഡർ ബാഗ് ധരിച്ചിരുന്നതായും കുഞ്ഞുമോൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments