Wednesday, April 2, 2025

അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി പണം വെച്ച് ചീട്ട് കളി; അഞ്ചുപേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി

പുന്നയൂർ: അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി ചീട്ട് കളിച്ചിരുന്നു 5 പേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. വടക്കേക്കാട് പോലീസിൽ ഏൽപ്പിച്ചു. ബീച്ചിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് ഷെഡ് കെട്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചീട്ടുകളി പതിവാണെന്ന് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലപ്പെട്ടി സ്വദേശി മുഹമ്മദാലി, മൂന്നയിനി സ്വദേശി അസീസ്, എടക്കഴിയൂർ സ്വദേശി അഫ്നാസ്, ചാവക്കാട് സ്വദേശി റിയാസ്, പെരുവല്ലൂർ സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത സംഘത്തെയും ഇവരിൽനിന്ന് പിടിച്ചെടുത്ത 38,110 രൂപയും ടാർപോളിൻ ഷീറ്റ്, കാർ, ബൈക്കുകൾ എന്നിവ സഹിതം വടക്കേക്കാട് എസ് ഐ യൂസഫിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments