Sunday, November 24, 2024

സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന സംഘം ജില്ലയിൽ വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

തൃ​ശൂ​ർ: തി​ര​ക്കേ​റി​യ ബ​സുക​ളി​ൽ യാത്ര​ചെ​യ്യു​മ്പോ​ഴും ഉ​ത്സ​വ​പറമ്പുകളിലും മറ്റു​ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ക്കു​ന്ന സം​ഘം വി​ല​സു​ന്ന​താ​യി സൂ​ച​ന​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്. ചാ​വ​ക്കാ​ട്, കു​ന്നം​കു​ളം, തൃ​ശൂ​ർ വെ​സ്റ്റ് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല അ​പ​ഹ​രി​ച്ച കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും തി​ക്കും തി​ര​ക്കും ഉ​ണ്ടാ​ക്കു​ക​യും സ്ത്രീ​ക​ളു​ടെ ശ്ര​ദ്ധ തി​രി​ച്ച് സ്വ​ർ​ണ​മാ​ല​യും പ​ണം അ​ട​ങ്ങി​യ ബാ​ഗു​ക​ളും അ​പ​ഹ​രി​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും പ​ണം, മൊ​ബൈ​ൽ ഫോ​ൺ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധ​യോ​ടെ സൂ​ക്ഷി​ക്കു​ക, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സേ​ഫ്റ്റി പി​ൻ ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ളി​ൽ കൊ​ളു​ത്തി വെ​ക്കു​ക. ഇ​ത് സു​ര​ക്ഷി​ത​ത്വം വ​ർ​ധി​പ്പി​ക്കു​മെ​ന്നും പൊ​ലീ​സ് ജാ​ഗ്ര​ത​നി​ർ​ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments