Wednesday, February 25, 2026

ഒരുമനയൂർ പഞ്ചായത്ത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു

ഒരുമനയൂർ: സാക്ഷരത മിഷൻ ഒരുമനയൂർ പഞ്ചായത്ത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ആഷിത പഠിതാവായ രുഗ്മണിയ്ക്ക് ചോദ്യപേപ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷൈനി ഷാജി, കെ.ജെ ചാക്കോ, സിന്ധു അശോകന്‍, നഷറ മുഹമ്മദ്, ബീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാപ്രേരക്  എം.ജെ ജോയ്സി , ഇന്‍സ്ട്രെക്ടര്‍മാരായ സൗമ്യ ചന്ദ്രന്‍, എം.എം അഭിനി, ഷാനില, കെ.എ അക്ഷയ, സി.എസ് ശ്രീക്കുട്ടി  എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments