ചൊവ്വന്നൂർ: കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പര്യടനം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ നടന്നു. പുതുശ്ശേരി ഫൈബർ സെന്റർ ഗ്രൗണ്ടിൽ നടന്ന പരിപാടി ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രമേഷ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണകഷനുകൾ വിതരണം ചെയ്യൽ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ചൊവ്വന്നൂർ പഞ്ചായത്ത് മെമ്പർ അജിത വിശാൽ, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, മണ്ണുത്തി കൃഷി വിജ്ഞാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമ്പിളി ജോൺ , എഫ്.സി.ഐ മാനേജർ പ്രബിത പ്രസാദ്, എഫ്.എ.സി.ടി പ്രതിനിധി മഞ്ജു, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ ശ്യാമള എസ് എന്നിവർ സംസാരിച്ചു.