തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ലാതല ശില്പശാല തൃശൂരിൽ നടന്നു. തൃശൂർ കേരളവർമ്മ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ശില്പശാല ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ റിക്സൺ പ്രിൻസ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് സംസാരിച്ചു. ജില്ലാ ട്രഷറർ കെ.എസ് സെന്തിൽ കുമാർ ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മനു പുതിയമഠം, മിഥുൻ കൃഷ്ണ, എ.ആർ രാഹുൽനാഥ്, കെ.എസ് ശ്രീരാജ്, ജിംഷാർ, ഹർഷ എന്നിവർ സംസാരിച്ചു. ജില്ലയിൽ നാല് ക്ലസ്റ്റർ തിരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. തൃശൂർ, മണ്ണുത്തി, പുഴയ്ക്കൽ, ഒല്ലൂർ, ചേർപ്പ് ബ്ലോക്കുകളിലെ മേഖല ഭാരവാഹികൾ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ശില്പശാലയാണ് കേരളവർമ്മയിൽ വെച്ച് സംഘടിപ്പിച്ചത്.