Saturday, November 23, 2024

എടക്കഴിയൂർ മഹല്ലിൽ ത്രിദിന സാമൂഹിക ബോധന പരിശീലനത്തിന് തുടക്കമായി

ചാവക്കാട്: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പാത്ത് വേ സോഷൃൽ ലൈഫ് വെൽനസ്  സാമൂഹിക ബോധന പരിശീലനത്തിന് എടക്കഴിയൂരിൽ തുടക്കമായി. എടക്കഴിയൂർ മുനവ്വിറുൽ ഇഖ്വാൻ സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ പരിപാടി നടക്കുക. സാമൂഹിക ജീവതത്തിൽ നല്ല കുടുംബവും നല്ല സമൂഹവും ഉത്തമ പൗരനുമായി ജീവിക്കുവാനുള്ള യുവ ജനതക്കുള്ള പരിശീലനമാണ് പാത്ത് വേ സോഷ്യൽ വെൽനെസ്സ് നടന്നുകൊണ്ടിരിക്കുന്നത് . 

എടക്കഴിയൂർ മഹല്ല് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കെ.വി മൊയ്തുട്ടിഹാജി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രതിനിധികളായ റംല സലാം, നിഷി സലാം, അഫിത, സാബിറ വടക്കേതിൽ എന്നിവർ മാരേജ് ഫോർ വെൽനെസ്സ്, എഫക്റ്റീവ് റിലേഷൻ ഷിപ് എന്നീ വിഷയങ്ങളിൽ സെഷനുകൾ അവതരിപ്പിച്ചു. സി.സി.എം.വൈ കൊടുങ്ങല്ലൂർ പ്രതിനിധികളായ റിംഷി, റംലത്ത് എന്നിവർ പങ്കെടുത്തു കോർഡിനേറ്റർമാരായ ജാഫർ ഹുസൈൻ സ്വാഗതവും എം കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments