Thursday, April 3, 2025

എങ്ങണ്ടിയൂർ പൊക്കുളങ്ങര വെസ്റ്റ് പാലം റോഡ് നവീകരിക്കൽ; 1.33 കോടി രൂപയുടെ ഭരണാനുമതി

ഏങ്ങണ്ടിയൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പൊക്കുളങ്ങര വെസ്റ്റ് പാലം റോഡ് നവീകരിക്കുന്നതിന് “തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ” പദ്ധതിയുടെ ഭാഗമായി 1.33 കോടി രൂപയുടെ ഭരണാനുമതിയായി.

കടൽഭിത്തി നിർമാണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങൾ കടന്നുപോയിരുന്നത് മൂലം റോഡ് പലഭാഗങ്ങളിലും പൊളിഞ്ഞിരുന്നു. ഇതേ തുടർന്ന് എൻ.കെ അക്ബർ എം.എൽ.എ, ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് പൂർണമായും നിലവാരം ഉയർത്തി നവീകരിക്കാൻ സർക്കാർ ഭരണാനുമതി ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments