Saturday, November 23, 2024

എസ്.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നാളെ (ബുധൻ) പഠിപ്പ് മുടക്കും. ഗവർണർ സർവകലാശാലകളെ തകർക്കുകയാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ നാളെ രാജ്ഭവൻ വളയുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി.എം.ആർഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments