Saturday, November 23, 2024

നവകേരള സദസ്സ്; രണ്ടു ലക്ഷം അനുവദിക്കാനുള്ള തൃശൂർ കോർപ്പറേഷൻ നീക്കം അനുവദിക്കില്ലെന്ന് ജോൺ ഡാനിയൽ

തൃശൂർ: നവകേരള സദസിന് തൃശൂർ കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്നും രണ്ടു ലക്ഷം അനുവദിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെ.പി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. ഡിസംബർ എട്ടിന് ചേരുന്ന കൗൺസിലിൽ ഇത് സംബന്ധിച്ച അജണ്ടയിൽ വോട്ടെടുപ്പ് ആവശ്യപ്പെടും. ജനങ്ങളുടെ നികുതി പണം കൗൺസിൽ അനുമതി ഇല്ലാതെ ചെലവാക്കാനാവില്ല. നവകേരള സദസിന്റെ ധൂർത്തിനും ചെലവിനുമായുള്ള പണം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളത്തിൽ നിന്നും കണ്ടെത്തണമെന്നും നവകേരള സദസിന്റെ മറവിൽ ജനങ്ങളെ പിഴിയാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments