Saturday, November 23, 2024

നവകേരള സദസ്സ്; വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മറ്റു അശരണർക്കും സൗജന്യ യാത്ര സൗകര്യമൊരുക്കി ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു

ചാവക്കാട്: നവകേരളസദസ്സിന് ചാവക്കാട് എത്തിച്ചേരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മറ്റു അശരണർക്കും തിരികെ വീട്ടിലെത്താനും പരാതിയും നിവേദനങ്ങളും സമർപ്പിച്ചു തിരികെ മടങ്ങാൻ സൗജന്യമായി യാത്രാ സൗകര്യമൊരുക്കി ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(സി.ഐ.ടി.യു). ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 വാഹനങ്ങളാണ് ഈ സേവനത്തിനായി നാളെ ചാവക്കാട് പട്ടണത്തിൽ സർവീസ് നടത്തുകയെന്ന് ഏരിയ പ്രസിഡന്റ് കെ കെ മുബാറക്, സെക്രട്ടറി ടി എസ് ദാസൻ എന്നിവർ അറിയിച്ചു. മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ എക്കാലത്തും ചേർത്ത് നിർത്തുന്ന എൽ.ഡി.എഫ് സർക്കാർ കോവിഡ് കാലത്ത് ക്ഷേമനിധി ബോർഡ് വഴി കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വിവിധ ഘട്ടങ്ങളിലായി 5000 രൂപ അശ്വാസ ധന സഹായം നൽകിയതായും 2023 ഒക്ടോബർ മാസത്തിൽ മാത്രം 7,18,51450 രൂപ വിവിധ പദ്ധതികളിലായി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകിയതായും നേതാക്കൻ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയത്തിന്റെ ഭാഗമായി ഡീസൽ ഓട്ടോകളുടെ കാലാവധി 15വർഷം എന്നത് LDF സർക്കാർ 22വർഷമാക്കി വർധിപ്പിച്ചു. ഇങ്ങിനെ തങ്ങളെ സഹായിച്ച പിണറായി വിജയൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചാണ് നവകേരളസദസ്സിന് ചാവക്കാട്ടേക്ക് എത്തിച്ചേരുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി സേവന പ്രവർത്തനം നടക്കുന്നുതെന്നും നേതാക്കൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments