Friday, September 20, 2024

എ വേലായുധകുമാറിന് പ്രഥമ ദേവീദാസ് പുരസ്കാരം

എ വേലായുധകുമാറിന് പ്രഥമ ദേവീദാസ് പുരസ്കാരം

ചാവക്കാട്: അഖില കേരള വെളിച്ചപ്പാട് സംഘത്തിന്റെ സംസ്ഥാന പ്രഥമ ദേവീദാസ് പുരസ്കാരം ചാവക്കാട് കുരഞ്ഞിയൂർ ഏരിയമ്മൽ ഭഗവതി ക്ഷേത്ര കോമരം എ വേലായുധകുമാറിന്. പേരകം പുന്ന സ്വദേശിയായ എ വേലായുധ കുമാർ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഒറ്റപ്പാലം വായില്ല്യാം കുന്ന് ഭഗവതി ക്ഷേത്ര ഹാളിൽ വെച്ച് ഡിസംബർ 13 ന് രാവിലെ 11 ന് പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ ഹിസ് ഹൈനസ് ബ്രഹ്മശ്രീ മാനവേന്ദ്ര വർമ്മ യോഗാതിരിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments