ചാവക്കാട്: നവകേരള സദസ്സിന്റെ ഭാഗമായി ചാവക്കാട് നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാവക്കാട് പോലീസ് അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം
► കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂന്നാം കല്ലിൽ നിന്നും തിരിഞ്ഞ് ബ്ലാങ്ങാട് – മുല്ലത്തറ വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
► കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും കുന്നംകുളം – ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂന്നാം കല്ലിൽ നിന്നും തിരിഞ്ഞ് ബ്ലാങ്ങാട് – മുല്ലത്തറ വഴി ചാവക്കാട് സെന്ററിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് പോലീസ് സ്റ്റേഷനു മുന്നിലൂടെ കുന്നംകുളം – ഗുരുവായൂർ ഭാഗത്തേക്ക് പോകണം
► കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അഞ്ചാം കല്ലിൽ നിന്നും തിരിഞ്ഞ് പാടൂർ പാലം വഴി മുല്ലശ്ശേരിയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പാവറട്ടി ഭാഗത്തേക്ക് പോകണം. സർക്കിൾ ലൈവ്.
► പൊന്നാനി ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലത്തറ – ബ്ലാങ്ങാട് – അഞ്ചങ്ങാടി വഴി മൂന്നാംകല്ല് എത്തി ഹൈവേയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പോകണം.
► പൊന്നാനി ഭാഗത്തു നിന്നും കുന്നംകുളം – ഗുരുവായൂർ മന്ദലംകുന്ന് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കഴിങ്ങര – വടക്കേക്കാട് – അഞ്ഞൂർ വഴി കുന്നംകുളത്തേക്കും തമ്പുരാൻപടി – ആനക്കോട്ട – മമ്മിയൂർ വഴി ഗുരുവായൂരേക്കും പോകണം . സർക്കിൾ ലൈവ്.
► കുന്നംകുളം – ഗുരുവായൂർ ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പോലീസ് സ്റ്റേഷനു മുൻഭാഗത്തൂടെ ചാവക്കാട് സെൻ്ററിലെത്തി തെക്കേ ബൈപ്പാസു വഴി ചേറ്റുവ റോഡിലേക്ക് പ്രവേശിക്കാം
► കുന്നംകുളം – ഗുരുവായൂർ ഭാഗത്തു നിന്നും പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് വഴി പാവറട്ടി റോഡിലേക്ക് പ്രവേശിക്കണം. സർക്കിൾ ലൈവ്.
► പാവറട്ടി ഭാഗത്തു നിന്നും കുന്നംകുളം – ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് – ഗുരൂവായൂർ പടിഞ്ഞാറേ നട വഴി പോകേണ്ടതാണ്
► പാവറട്ടി ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലശ്ശേരിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പാടൂർ പാലം വഴി ഹൈവേയിലേക്ക് പ്രവേശിച്ച് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകണം.
സദസ്സിനു വരുന്ന വാഹനങ്ങൾക്കുള്ള പാർക്കിങിനായി ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസത്തുള്ള മിനി സ്റ്റേഡിയം, മണത്തല ഹൈവേക്ക് ഏറ്റെടുത്ത സ്ഥലം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കുമെന്നും പോലീസ് അറിയിച്ചു