ചാവക്കാട്: ചാവക്കാട് സ്വദേശി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീന്റെ മകൻ ഷമീറുദ്ദീൻ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കുടുംബ സമേതം കാനഡയിലാണ് താമസം.
ഭാര്യ: അൻസീന.
മക്കൾ: സമ്ര, മിയ.