ചാവക്കാട്: മണത്തല ശ്രീ നാഗയക്ഷി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ പത്തിന് നടത്തുന്ന മണത്തല നാഗയക്ഷി ദേശവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പന്തൽ കാൽനാട്ടുകർമ്മം നടത്തി. ക്ഷേത്രം മേൽ ശാന്തി ധനേഷ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളായ രാമി മോഹനൻ, കെ.വി ശ്രീനിവാസൻ ,കെ.കെ. സേതുമാധവൻ, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, പ്രതീപ് വി പീസ്, കെ.എം നാരായണൻ, ഷിജിത്ത് രാമി, ആലിൽ വേദുരാജ്, കെ.വി ദേവൻ, ബീന നരേന്ദ്രൻ, അമ്മിണികുട്ടി, ഷൈലജ ശിവരാമൻ എന്നിവർ നേതൃത്വം നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിർത്തിവെച്ച ദേശവിളക്ക് മഹോത്സവം ഡിസംബർ പത്തിന് അതിവിപുലമായാണ് ആഘോഷിക്കുന്നത്.