ചാവക്കാട്: ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാനപാതയിൽ ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ ടാറിംഗ് പ്രവൃത്തി ഇന്ന് മുതൽ ആരംഭിക്കും. ഇതേ തുടർന്ന് ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും മുതുവട്ടൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂർ പടിഞ്ഞാറെ നട -ഗുരുവായൂർ കാരക്കാട് റോഡ് വഴി – പഞ്ചാരമുക്കിലൂടെ ചാവക്കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണെന്ന് ചാവക്കാട് പൊതു മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.