Sunday, April 6, 2025

ശക്തമായ തിരയടിച്ചു; ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു

ചാവക്കാട്: ശക്തമായ തിരയിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അതേസമയം ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വേലിയേറ്റത്തിൽ രണ്ടായി വേർപ്പെട്ടതല്ലെന്നും വേലിയേറ്റ മുന്നറിയിപ്പിനെ തുടർന്ന് അഴിച്ചുമാറ്റിയതാണെന്നുമുള്ള വാദവുമായി നടത്തിപ്പുകാരായ ബീച്ച് ബ്രദേഴ്സ് ചാവക്കാട് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments