പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അംഗണവാടി ഹെൽപ്പർ, വർക്കർ തസ്തികയിൽ അനധികൃത നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാവ് പി.ഗോപാലൻ പതാക കൈമാറി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി രാജൻ അധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ്സ ആലത്തയിൽ, ബ്ലോക്ക് ഭാരവാഹികളായ രാമദാസ്, കമറുദ്ദീൻഷാ,
മുഹമ്മദാലി ചമ്മന്നൂർ, മണ്ഡലം ഭാരവാഹികളായ ടിപ്പു ആറ്റുപുറം, ദേവാനന്ദൻ, കെ.പി.ധർമ്മൻ, കാദർ തളികശ്ശേരി,
അബ്ദു ഇല്ലത്തയിൽ, മാമത് തൃപ്പറ്റ്, കബീർ അണ്ടത്തോട്, സലീൽ, പരീത്, സെലീം ആറ്റുപുറം, സെലീം, കത്തുബുദ്ദീൻ, ഹമീദ് മാവിൻചുവട്, മുജീബ് റഹ്മാൻ, വേണുഗോപാൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബുതാഹിർ,
മെമ്പർ ദേവകി, ലിംഷി ഷിജു തുടങ്ങിയവർ പങ്കെടുത്തു.