Thursday, April 3, 2025

മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു

ചാവക്കാട്: മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ താമസിക്കുന്ന പുത്തൻപുള്ളി വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ബഷീർ (59) ആണ് മരിച്ചത്. ഇന്നായിരുന്നു മകളുടെ വിവാഹം. നിക്കാഹിനു പുറപ്പെടുന്നതിനായുള്ള ഒരുക്കത്തിനിടെയാണ് കുഴഞ്ഞു വീണത്. ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. തസ്‌നി, ഡോ. നസ്നി.

കബറടക്കം മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments