Friday, September 20, 2024

ഒരുമനയൂർ എ.യു.പി സ്കൂളിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ എ.യു.പി സ്കൂളിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനാജർ അഡ്വ. രാമകൃഷ്ണ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഇ.ടി ഫിലോമിന ടീച്ചർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിനി ഫ്ലവർ, പി.ടി.എ അംഗങ്ങളായ നൗഷാദ് അബിനി, റഷീദ് പൂളക്കൽ, പ്രസാദ് , ഷെബീർ, ഷെമീറ, വൽസൻ, സീനിയർ അധ്യാപകരായ സുബൈദ, രജനി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments