Friday, September 20, 2024

‘ചലനം 2023’; ചാവക്കാട് നഗരസഭ സി.ഡി.എസ് ഒന്നാം സ്ഥാനം നേടി

ചാവക്കാട്: ‘ചലനം 2023’ പരിശീലനത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ 13 നഗര സി.ഡി.എസുകളെ പിന്നിലാക്കി ചാവക്കാട് നഗരസഭ സി.ഡി.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയിലെ നഗര സി.ഡി.എസുകളിലെ കുടുംബശ്രീ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനും ഭാരവാഹികൾക്ക് വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ചതാണ് ചലനം 2023.

25 വർഷത്തെ നേട്ടങ്ങൾ പ്രദർശിപ്പിച്ച എക്സിബിഷൻ, കലാമത്സരങ്ങൾ, കർമപദ്ധതി തയ്യാറാക്കലും അവതരണവും, പരിശീലനത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് ചാവക്കാട് നഗരസഭ ഒന്നാംസ്ഥാനം നേടിയത്. ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ചലനം 2023 സംഘടിപ്പിച്ചത്. ഒന്നാംസ്ഥാനം നേടിയ ചാവക്കാട് നഗരസഭ സി.ഡി.എസിനെ അനുമോദിക്കാനായി ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത്, സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ റഷീദ്, പ്രസന്നാ രണദിവെ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments