Thursday, September 19, 2024

കേരളോത്സവം; കലാകായിക പ്രതിഭകളെ വൈ.എം.എ കടപ്പുറം അനുമോദിച്ചു

കടപ്പുറം: കേരളോൽസവത്തിൽ വൈ.എം.എ കടപ്പുറത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച കലാകായിക പ്രതിഭകൾക്ക് അനുമോദനവും  പുരസ്കാരവും വിതരണം ചെയ്തു. ചാവക്കാട് എസ്.ഐ സെസിൽ കൃസ്ത്യൻ രാജ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. പി.ബി റിയാസ് സ്വാഗതം പറഞ്ഞു. വി.എം മനാഫ്, സൈതുമുഹമ്മദ്‌ പോക്കാക്കില്ലത്ത്, പി.എം മുജീബ്, ടി.ആർ ഇബ്രാഹിം എന്നിവർ  സംസാരിച്ചു. തുടർന്ന് കലാകായിക പ്രതിഭകൾക്കുള്ള അവാർഡ് വിതരണം നടന്നു. പുത്തൻപുരയിൽ സിദ്ദി, മൻസൂർ പൊന്നാക്കാരൻ, ഷാഹു, ജലീൽ പുതുവീട്ടിൽ, റഫീഖ് മടപ്പേൻ, ഫൈസൽ, യു.എ.ഇ പ്രതിനിധി ഷമീർ, ഖത്തർ പ്രതിനിധി ഷാഹിർ, ഹാഷിർ പുത്തൻസ്, ബാലവേദി പ്രസിഡന്റ്‌ ഇർഫാൻ, അൻഫാസ്, നബീൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments