Friday, September 20, 2024

ഗുരുവായൂർ റെയിൽവെ മേൽപ്പാലം ഉദ്ഘാടന സംഘാടക സമിതി യോഗം; നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്ക്കരിച്ചു

ഗുരുവായൂർ: റെയിൽവെ മേൽപ്പാലം ഉദ്ഘാടന സംഘാടക സമിതി യോഗം നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്ക്കരിച്ചു. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന യോഗങ്ങളിൽ ഒന്നിലും യു.ഡി.എഫ് കൗൺസിലർമാരെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചാണ് ഇന്ന് വൈകീട്ട് നടന്ന യോഗത്തിൽ നിന്നും യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിന്നത്. യു.ഡി.എഫ് കൗൺസിലർമാരായ കെ.പി.എ റഷീദ്, വി.കെ സുജിത്ത് എന്നിവരുടെ വാർഡുകളിൽ ഉൾപ്പെട്ടതാണ് റെയിൽവെ മേൽപ്പാലം പാലം. എന്നിട്ടും എം.എൽ.എയും നഗരസഭയും തങ്ങളോട് പൂർണ്ണ അവഗണനയാണ് കാണിക്കുന്നതെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments