Friday, September 20, 2024

മൂന്നാംകല്ലിൽ കുഴിയിൽ ചാടിയ ലോറിയുടെ ആക്സിൽ ഒടിഞ്ഞു; ചാവക്കാട്-ചേറ്റുവ ദേശീയ പാതയിൽ വൻ ഗതാഗത കുരുക്ക്

ചാവക്കാട്: ചേറ്റുവ-ചാവക്കാട് ദേശീയ പാത ഒരുമനയൂർ മൂന്നാംകല്ല് പെട്രോൾ പമ്പിനടുത്ത് കുഴിയിൽ ചാടിയ ലോറിയുടെ ആക്സിൽ ഒടിഞ്ഞു. ചാവക്കാട് – ചേറ്റുവ ദേശീയ പാതയിൽ വൻ ഗതാഗത കുരുക്ക്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായതെങ്കിലും വൈകുന്നേരം 4.30 ആയിട്ടും ലോറി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഗതാഗത കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങൾ മൂന്നാം കല്ല് – അഞ്ചങ്ങാടി – ബ്ലാങ്ങാട് വഴി തിരിച്ചു വിടുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments