Wednesday, February 25, 2026

മണത്തല ജുമുഅത്ത് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യ റാലിക്ക് സയ്യിദ്‌ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുൽ ലത്തീഫ് ഹൈത്തമി, പി.കെ ഇസ്മായിൽ, കെ.വി ഷാനവാസ്, കെ.സി നിഷാദ്, എ ഹൈദ്രോസ്, കെ ഷക്കീർ, കൗൺസിലർ ഫൈസൽ കാനാപുള്ളി, ആർ.വി.എം ബഷീർ മൗലവി, എ.വി അശറഫ്, ഷുക്കൂർ മൗലവി, പി.എസ് ശാഹു എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡൻ്റ് പി.കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി കെ.വി ഷാനവാസ്, ട്രഷറർ ടി.വി അലി ഹാജി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments