Wednesday, April 2, 2025

മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾക്ക് നേരെ ആക്രമണം; മൂന്നു ഫൈബർ വള്ളങ്ങൾ നശിപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മൂന്നു ഫൈബർ വള്ളങ്ങൾ നശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശികളായ ചെറുനമ്പി സുലൈമാൻ, പടിഞ്ഞാറയിൽ മൊയ്തീൻകോയ, കോൽക്കാരൻ ഹനീഫ, എന്നിവരുടെ ഫൈബർ വള്ളങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ മത്സ്യബന്ധനം നടത്തിയ ശേഷം കരയിൽ കയറ്റിവെച്ചതായിരുന്നു. ഇന്ന് രാവിലെ  മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനായി എത്തിയപ്പോഴാണ് വള്ളങ്ങൾ അടിച്ചു തകർത്ത നിലയിൽ കണ്ടത്. വടക്കേകാട് പോലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments