Friday, September 20, 2024

കളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി, ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെയുണ്ടായ  ബോംബ്സ്ഫോടനത്തിൽ മരണ സംഖ്യ മൂന്നായി. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു മൂന്ന് സ്ഫോടനങ്ങളുണ്ടായത്. 51 പേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാൾ. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ്‌ മരിച്ച മൂന്നാമത്തെയാൾ. വെന്റിലേറ്ററിലായിരുന്നു. രാത്രി 1.30 ഓടെയാണ്‌ മരണം സംഭവിച്ചത്‌. 

യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്നുവെന്ന് പറയുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയത്. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാർട്ടിൻ.

താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാധ്യമത്തിൽ ഇയാൾ പങ്കുവെച്ചിരുന്നു.

മാർട്ടിൻ ഫേസ്ബുബുക്കിൽ പങ്കുവെച്ച വീഡിയോ

സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യംചെയ്തു വരികയാണ്. യു.എ.പി.എ.ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments