തൃശൂർ: കളമശ്ശേരി സ്ഫോടനക്കേസിൽ ഒരാൾ തൃശൂരിൽ പൊലീസ് പിടിയിൽ. കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാളെത്തി താൻ ആണ് ബോംബ് വെച്ചതെന്ന് അറിയിക്കുകയായിരുന്നു. കൊച്ചി സ്വദേശി മാർട്ടിൻ എന്ന് പേരുള്ളയാളാണ് സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട സ്റ്റേഷനിൽ എത്തിയത്. ഉച്ചക്ക് ഒന്നരയോടെയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ മാർട്ടിൻ എത്തി താൻ ആണ് ബോംബ് വെച്ചതെന്ന് അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ചില സംശയകരമായ മറുപടികളുടെ അടിസ്ഥാനത്തിൽ ഇയാളെ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് തീരുമാനിച്ചു. ഇതിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥർ ഉടൻ കൊടകരയിലെത്തും. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം.മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.