Friday, October 10, 2025

കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു.  ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. കെ.ടി.ജി. എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി.എസ്.കെ സ്വാമി ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അലക്സ് റാഫേൽ മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായി ഹക്കീം ഇമ്പാർക്ക് (പ്രസിഡന്റ്), നഹാസ് വി നാസർ (സെക്രട്ടറി) എം. ടി ജോർജ് (ട്രഷറർ), ജോൺ ടി അറക്കൽ, ഷാജി ഡി ഫോർ (വൈസ് പ്രസിഡന്റുമാർ), അബ്ദുല്ലത്തീഫ് അമേങ്കര, ടി.എ വിജയൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. ജോൺ ടി അറക്കൽ, അബ്ദുൽ ലത്തീഫ് അമേങ്കര, ഹമീദ് ഹമീഷ തുടങ്ങിയവർ സംസാരിച്ചു. വി നവാസ് നാസർ സ്വാഗതവും എം.ടി ജോർജ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments