Friday, October 10, 2025

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം; ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം. കിരീടങ്ങൾ ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്ന കല്ല് ചാരുതയേകിയ കിരീടം ഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം അയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി കിരീടം ഏറ്റുവാങ്ങി ഭാഗവാൻമാർക്ക്ചാർത്തി. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments