Friday, September 20, 2024

കവിതാ സമാഹാരം കവർ പ്രകാശിതമായി; പി.ടി കുഞ്ഞുമുഹമ്മദ് പ്രകാശന കർമ്മം നിർവ്വഹിച്ചു

ചാവക്കാട്: ഒരുമനയൂർ സ്വദേശിയായ സൗദ ബാബു നസീർ രചിച്ച കവിതകളുടെ സമാഹാരമായ ‘മൗനത്തിലേക്ക് കുടിയേറുന്നവർ’ കവർ പ്രകാശിതമായി. മുൻ എം.എൽ.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സിനിമാ പ്രവർത്തകനായ നൗഷാദ് മീഡിയ സിറ്റി, കവി ഷാജഹാൻ ഒരുമനയൂർ, വി.ടി ബാബു നസീർ , എം.വി നബീൽ, വി.പി അലി, പി.കെ ഫസലുദീൻ തുടങ്ങിയവർ സംബന്ധിച്ചു. സൗദ ബാബു നസീർ രചിച്ച 45 കവിതകളുടെ സമാഹാരമാണ് മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന പുസ്തകം. ഷാർജ അന്താരാഷ്‌ട്ര പുസ്ത മേളയിൽ വെച്ച് നവംബർ 7 ന്  വൈകീട്ട് 4 മണിക്ക് ഈ കവിതാ സമാഹാരം പ്രകാശനം ചെയ്യും. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments