Monday, August 18, 2025

ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിന്റെ പുതിയ മോഡൽ ബൈക്കായ അപ്പാച്ചെ

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിന്റെ പുതിയ മോഡൽ ബൈക്ക്. പ്രീമിയം ബൈക്കായ അപ്പാച്ചെയാണ് വഴിപാടായി സമർപ്പിച്ചത്. പൂജ കഴിഞ്ഞ ബൈക്കിന്റെ വില ഇനത്തിൽ 2,47,000 രൂപയുടെ ചെക്ക് ടി.വി.എസ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ രാധാകൃഷ്ണൻ ദേവസ്വത്തിന് സമർപ്പിച്ചു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്‌ കുമാർ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രംകിഴക്കേ നടയിൽ നടന്ന ചടങ്ങിൽ സ്റ്റോഴ്സ് ആൻ്റ് പർച്ചേസ് ഡി.എ എം രാധ, ക്ഷേത്രം മാനേജർമാരായ സുശീല ,സി സുരേഷ്, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments