Friday, September 20, 2024

കലുങ്കിന്റെ പ്രവൃത്തി; ചാവക്കാട് നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ചാവക്കാട്: ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനുമിടയിൽ നാളെ (ബുധൻ) മുതൽ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ താഴെ പറയും വിധം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മമ്മിയൂർ ഭാഗത്ത് നിന്ന് ചാവക്കാട് ഭാഗത്തേയ്ക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഗുരുവായൂർ പടിഞ്ഞാറെ നട- ഗുരുവായൂർ – കാരേക്കാട് റോഡ്- പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്കും, ചെറിയ വാഹനങ്ങൾ മുതുവട്ടൂർ – കോടതി താലൂക്ക് ആശുപത്രി ജംഗ്ഷൻ- സഹകരണ റോഡ് വഴി ചാവക്കാട് ഭാഗത്തേക്കും പോകണം. ചാവക്കാട് നിന്ന് ഗുരുവായൂർ, കുന്നംകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വടക്കേ ബൈപ്പാസ് -കോടതി വഴിയും പോകണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments