ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ മൂസകുട്ടി ഹാജി (89) നിര്യാതനായി. ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മുസ്ലിം ലീഗ് ചാവക്കാട് താലൂക്ക് സെക്രട്ടറി, സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭാ മെമ്പർ, തൊഴിയൂർ ദാറുറഹ്മ യത്തീംഖാന മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ആസ്യ.
മക്കൾ: ഷറഫുദ്ധീൻ, ഇബ്രാഹിം , മുബാറക് മാസ്റ്റർ (കടപ്പുറം ഗവ. ഹൈസ്ക്കൂൾ അദ്ധ്യാപകൻ, കെ.എസ്.ടി.യു ജില്ലാ ട്രഷറർ) ഷൗക്കത്തലി (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ചാവക്കാട്, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ).
മരുമക്കൾ: ഷെമീറ, റസിയ, റഹ്മത്ത് (പട്ടികജാതി ഓഫീസ് ചാലക്കുടി ) സാലിഹ ഷൗക്കത്ത് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടപ്പുറം ഗ്രാമപഞ്ചായത്ത് ).