Friday, September 20, 2024

പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണവും പുഷ്പാർച്ചനയും നടത്തി

പുന്നയൂർക്കുളം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154-ാം ജന്മദിനത്തോട് അനുബന്ധിച്ച് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം ഡി.സി.സി. ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. അണ്ടത്തോട് നാക്കോല മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. മൊയ്‌തുണ്ണി ചാലിൽ, കെബീർ തെങ്ങിൽ, പരീത്, പ്രിയ ഗോപിനാഥ്, ചാലിൽ ഇസ്ഹാഖ്, മുഹമ്മദാലി, ഷംസു ചെറായി, എൻ.ആർ. ഗഫൂർ, ജമാൽ, എ.സി. അഹമദ്കുട്ടി, ശങ്കരൻ കളത്തിങ്ങൽ, മൊയ്തുട്ടി, കുമാരൻ, യാശോദ, അമീൻ, വഹീദ്, അൽത്താഫ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments