Sunday, January 11, 2026

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇ.ഡി; എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു

തൃശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇ.ഡി പുറത്തുവിട്ടില്ല. 36 വസ്തുവകകൾക്കായി 15 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇ.ഡി സ്ഥിരീകരിച്ചത്. 

പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments