ചാവക്കാട്: ‘സ്റ്റോപ്പ് വയലൻസ് സേവ് മണിപ്പൂർ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചാവക്കാട് സെക്കുലർ ഫോറത്തിന്റെ ആഭിമുഖത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പൽ സ്ക്വയറിൽ നടന്ന ഐക്യദാർഢ്യ സംഗമം എൻ.കെ.അക്ബർ എംഎൽഎ ഉത്ഘാനംചെയ്തു.സംഘടന ചെയർമാൻ ടി. എസ്.നിസ്സാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ ഡോ. ദേവസ്സി പന്തല്ലൂക്കാരൻ മുഖ്യപ്രഭാക്ഷണം നടത്തി. വിവിധ രാഷട്രീയ- സാമൂഹിക-സാംസ്കാരിക നേതാക്കളായ ടി.ടി. ശിവദാസൻ, കെ.വി.സത്താർ, പി.വി.ഉമ്മർകുഞ്ഞി, അഡ്വ: പി.മുഹമദ് ബഷീർ, മേഴ്സി ജോയ്, സൈമൺ മാസ്റ്റർ, സി.വി .സുരേന്ദ്രൻ, സി.ആർ.ഹനീഫ, സി.രാധാകൃഷ്ണൻ, തോമസ് ചിറമ്മൽ, സി.എം.അനീഷ്, സി.കെ. കാദർ തുടങ്ങിയവർ സംസാരിച്ചു. സെക്കുലർ ഫോറം ജനറൽ കൺവീനർ നൗഷാദ് അഹമ്മു സ്വാഗതവും നൗഷാദ് തെക്കുംപുറം നന്ദിയും പറഞ്ഞു.