ചാവക്കാട്: കുന്നംകുളം എൽഐസി എംപ്ലോയീസ് യൂണിയൻ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ കൈമാറി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിദ ഉദ്ഘാടനം ചെയ്തു. എൽഐസി എംപ്ലോയീസ് യൂണിയൻ വനിതാ സബ് കമ്മിറ്റി കൺവീനർ അമ്പിളി കുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വി. സുബ്രഹ്മണ്യൻ, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് ചെയർമാൻമാരായ വി. പി. മൻസൂർ അലി,ശുഭ ജയൻ, എൽഐസി ഓഫീസർമാരായ കെ. പി. ഗോപാലകൃഷ്ണൻ, ഐ.പി. സുന്ദരൻ,ദീപു വർഗീസ്, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ.എം.മർസൂക്ക്, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ് എന്നിവർ സംസാരിച്ചു.